06:29pm 18 May 2026
NEWS
25 1പറ അരിയുടെ സമൂഹസദ്യയുടെ ഒരുക്കങ്ങൾ പൂർത്തിയായി
16/05/2026  09:35 PM IST
nila
25 1പറ അരിയുടെ സമൂഹസദ്യയുടെ ഒരുക്കങ്ങൾ പൂർത്തിയായി


ചെങ്ങന്നൂർ : 63- മത് തിരുവൻവണ്ടൂർ ശ്രീ ഗോശാലകൃഷ്ണ വിഗ്രഹ ലബ്ധി സ്മാരകമഹായഞ്ജത്തിൻ്റെ ഭാഗമായി നടത്തുന്ന 251 പറ അരിയുടെ സമൂഹസദ്യയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പറഞ്ഞു.
മഹാവിഷ്ണു ക്ഷേത്രത്തിൽ ഭജനം പാർത്തിരുന്ന ഭക്തന്ക്ഷേത്രത്തിൻ്റെ കിഴക്ക് ഭാഗത്തെ ജലസ്ത്രോതസിൽ ഗോശാലകൃഷ്ണ വിഗ്രഹം ഉണ്ടെന്ന് സ്വപ്ന ദർശനമുണ്ടായതിനെത്തുടർന്ന് നടന്ന
51 ദിവസത്തെ വിഗ്രഹാ ന്വേഷണത്തിന് ഒടുവിൽ വിഷ്ണുപുഷ്ക്കരണിയിൽ നിന്നും ഭക്തജന സഹസ്രങ്ങളെ അമ്പരപ്പിച്ചു കൊണ്ട് അത്ഭുതകരമാം വിധം വിഗ്രഹംലഭിക്കുകയുണ്ടായി.
ഇതിൻ്റെ സ്മരണാർത്ഥമാണ് 51 ദിവസത്തെ ഉത്സവം ആഘോഷപൂർവ്വം നടത്തുന്നത്. മഹായജ്ഞത്തിൻ്റെ 50-ാം ദിവസമായ 18-ന് ആണ് സമൂഹസദ്യ .
17-ന് വൈകിട്ട് 6 ,15-ന് മഹാഗണപതി ക്ഷേത്രത്തിൽ നാളീകേര മുടയ്ക്കൽ. രാത്രി 7 ന് കരോക്കെ ഗാനമേള, 7.30 മുതൽ സർഗ്ഗോത്സവം , 18-ന് രാവിലെ 7 മുതൽ കുചേല സദ്ഗതി ദൃശ്യാവിഷ്കാരം,
രാവിലെ 11.30ന് ആനച്ചമയ പ്രദർശനം .ഉദ്ഘാടനം സിനി താരം സാധിക വേണുഗോപാൽ നിർവ്വഹിക്കും. തുടർന്ന് 12 ന് ഗോദാനം ,തിരുവനന്തപുരം കോർപ്പറേഷൻ ഡപ്യൂട്ടി മേയർ ജി.എസ് ആശാനാഥ് നിർവ്വഹിക്കും.
ഉച്ചയ്ക്ക് 12.30ന് 251 പറ അരിയുടെ സമൂഹസദ്യയും സമൂഹപ്രാർത്ഥനയും
ചാത്തന്നൂർ എംഎൽഎ  ബി ബി ഗോപകുമാർ സമൂഹസദ്യ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2.30 ന് വിഷ്ണുപുഷ്ക്കരണിയിലേക്ക് എഴുന്നള്ളത്ത്. രാത്രി 7.30 ന് തരംഗ് 2026,
19 ന്  രാവിലെ10. ന് ആനയൂട്ട്, 10.30 ന് 
യജ്ഞശാലയിൽ നിറപറ തളിക്കൽ,
11 ന് കൊടിയിറക്ക് .
വൈകിട്ട് 3ന് ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും മധ്യതിരുവിതാംകൂറിലെ പ്രശസ്ത ഗജവീരന്മാർ അണിനിരക്കുന്ന വർണ്ണശബളമായ ഗജഘോഷയാത്രയും, 4-ന് ക്ഷേത്ര ജംഗ്ഷനിൽ നാമ സംഗീതാർച്ചന,
 തുടർന്ന് 4.30ന്
 തിരു പാണ്ടവപുരിയിൽ ഗജമേളയും കുടമാറ്റവും നടക്കും. രാത്രി 7 ന് വിഷ്ണു പുഷ്കരണിയിലേക്ക് അവഭൃഥസ്നാന ഘോഷയാത്ര,
8 -ന് മ്യൂസിക് നൈറ്റ്,
യജ്ഞത്തിൻ്റെ നടത്തിപ്പിനായി
ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ മഹായജ്ഞ ആഘോഷ സമിതി പ്രവർത്തിച്ചുവരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img